വൻമരങ്ങളെ കടപുഴക്കി സ്വിഡൻ.
ഇറ്റലിയും ഹോളണ്ടും ഇല്ലാത്ത ഈ ലോകകപ്പിന് കാരണക്കാർ ഇവരാണു. ഈ രണ്ട് വൻ ടീമുകളെയും ഹൃദയഭേദകമാം വിധം പുറതാക്കിയാണ് സ്വിഡൻ റഷ്യയിലേക്ക് ടിക്കറ്റ് സംഘടിപ്പിച്ചത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് A ൽ ഫ്രാൻ സിനും ഹോളണ്ടിനും ഓപ്പമായിരുന്നു സ്വിഡൻ. കരുത്തരായ ഹോളഡിനെതിരായ വിജയമാണ് അവർക്ക് നിർണായകമായത്. പ്ലേയോഫിൽ അവരെ കാത്തിരുന്നത് ഇറ്റലി ആണ്. രണ്ടു പാതങ്ങളായി നടന്ന പ്ലേയോഫിൽ 1-0 നു തകർത്താണ് അവർ ഫൈനൽ റൗണ്ടിലേക്ക് കടന്നത്.
ഈ തവണ കടുത്ത ഗ്രൂപ്പിൽ ആണ് അവർ പെട്ടിരിക്കുന്നത്. ജർമനിയും മെക്സിക്കോയും കൊറിയയും ആണ് അവർക്കൊപ്പം ഗ്രൂപ്പ് F ൽ. പ്രീ ക്വാർട്ടർ ബെർത്തിനായി കടുത്ത പോരാട്ടം തന്നെ നടത്തെണ്ടി വരും. പക്ഷേ, യോഗ്യതാ റൗണ്ടിലെ അഗ്നിപരീക്ഷ ജയിച്ച ഒരു ടീമിന് ഏതു ടീമിനെയും ആത്മവിശ്വാസത്തോടെ നേരിടാനാകും. ഇത്തവണ റഷ്യയിലും വൻ ആർഥകപിന്തുണ കാത്തിരിക്കുമ്പോൾ അവർക്ക് അത്ഭുതങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവില്ല.
Comments
Post a Comment