ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ
ഒരൊറ്റ മനുഷ്യനെ ചുറ്റിപ്പറ്റിയാണ് പോർച്ചുഗൽ ഫുട്‌ബോൾ നിലനിൽക്കുന്നത്. അയാൾ മനുഷ്യനല്ല, അതിമനുഷികനാണ്. അവൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. അവന്റെ കാലുകളിൽ മാന്ത്രികതയുണ്ട്. അവൻ ഒരു ഹെഡറിനായി ഉയരുന്നത്ര ഉയരാൻ ഇന്ന് ഈ ലോകത്ത് ഒരു താരത്തിനും കഴിയില്ല. പോർച്ചുഗലിനെ ലോകം ഉറ്റുനോക്കുന്നുണ്ടെഗിൽ അതിനു കാരണം ക്രിസ്റ്റ്യാനോ തന്നെ. തന്റെ നാലാമത്തെയും ഒരു പക്ഷേ അവസാനത്തെയും ലോകകപ്പിനാണ് റഷ്യയിൽ എത്തുന്നത്. പോർച്ചുഗലിനു വേണ്ടി ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയും ഏറ്റവും അതികം ഗോളുകൾ അടിക്കുകയും ചെയ്തത് ക്രിസ്റ്റ്യാനോ തന്നെ. ചാമ്പ്യൻസ് ലീഗിൽ സൂപ്പർ താരം നേടിയ ആ ബൈസിക്കിൾ കിക്ക് ഗോളിന്റെ ത്രില്ലിൽ ഫുട്‌ബോൾ ലോകം റഷ്യയിലേക്കും ക്രിസ്റ്റ്യാനോയിലെക്കും ഉറ്റുനോക്കുന്നു.
Comments
Post a Comment